ഐപിഎൽ താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്ത് എസ് ശ്രീശാന്ത്; അടിസ്ഥാനവില 50 ലക്ഷം

 

ഐപിഎൽ പതിനഞ്ചാം സീസൺ താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്ത് എസ് ശ്രീശാന്ത്. 50 ലക്ഷം അടിസ്ഥാനവിലയിലാണ് ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ സീസണിലും പേര് രജിസ്റ്റർ ചെയ്‌തെങ്കിലും ശ്രീശാന്തിനെ ആരും വാങ്ങിക്കാൻ തയ്യാറായിരുന്നില്ല

ഒത്തുകളി വിവാദത്തെ തുടർന്ന് ഏഴ് വർഷത്തെ വിലക്ക് നീങ്ങിയ ശേഷമാണ് ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരികെ എത്തിയത്. ഈ സീസണിലെ രഞ്ജി ട്രോഫി സാധ്യതാ ടീമിൽ ശ്രീശാന്ത് ഇടം നേടിയിട്ടുണ്ട്. ഐപിഎൽ പുതിയ സീസണിൽ പുതിയ രണ്ട് ടീമുകൾ കൂടി വരുന്നതിനാൽ താരലേലത്തിൽ ഇടം പിടിക്കാനാകുമെന്ന പ്രതീക്ഷയാണ് ശ്രീശാന്തിനുള്ളത്.