പൂജാരക്കും രഹാനെക്കും അർധ സെഞ്ച്വറി; ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിലും ബാറ്റിംഗ് തകർച്ച
വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 2ന് 155 എന്ന ശക്തമായ നിലയിൽ നിന്നും ഇന്ത്യ 6ന് 184 റൺസ് എന്ന നിലയിലേക്ക് തകരുകയായിരുന്നു. 29 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 2ന് 85 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. പൂജാരയും രഹാഹനെയും ചേർന്ന് ഏകദിന ശൈലിയിൽ മൂന്നാം ദിനവും ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്‌കോർ അതിവേഗത്തിൽ കുതിച്ചു. മൂന്നാംദിനത്തിലെ ആദ്യ പത്തോവറിൽ 51 റൺസാണ്…