മൂന്നാം ആഷസിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; ഒന്നാമിന്നിംഗ്‌സിൽ 185ന് പുറത്ത്

  ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ബോക്‌സിംഗ് ഡേയിൽ മെൽബണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 65.1 ഓവറിൽ ഇംഗ്ലണ്ട് 185 റൺസിന് ഒന്നാമിന്നിംഗ്‌സിൽ ഓൾ ഔട്ടായി 50 റൺസെടുത്ത നായകൻ ജോ റൂട്ടും 35 റൺസെടുത്ത ജോണി ബെയിർസ്‌റ്റോയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒലി റോബിൻസൺ 22 റൺസും ബെൻ സ്‌റ്റോക്‌സ് 25 റൺസുമെടുത്തു. സാക് ക്രൗലി 12, ഡേവിഡ് മലാൻ 14, ജോസ്…

Read More

സെഞ്ചൂറിയൻ പിടിച്ചെടുക്കുമോ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ഇന്ന്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഡിസംബർ 26 ബോക്സിംഗ് ഡേ ദിനത്തിൽ ഇന്ത്യൻ സമയം 1.30ന് സെഞ്ചൂറിയനിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ മാറ്റ വിവാദങ്ങൾക്കിടെയാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ ഏകദിന ടീം നായകൻ രോഹിത് ശർമ പരുക്കിനെ തുടർന്ന് ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നില്ല ഏകദിന, ടി20 ടീമിന്റെ നായക സ്ഥാനം നഷ്ടപ്പെട്ട കോഹ്ലിക്ക് ടെസ്റ്റ് പരമ്പര നിർണായകമാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന ദുഷ്പേര് മായ്ച്ചുകളയനാകും കോഹ്ലിയുടെ ശ്രമം. ഇംഗ്ലണ്ടിനെതിരെയും ന്യൂസിലാൻഡിനെതിരെയും…

Read More

ബോക്‌സിംഗ് ഡേ ദിനത്തിൽ ആവേശപ്പോര്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് നാളെ

  ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ തുടങ്ങും. ഡിസംബർ 26 ബോക്‌സിംഗ് ഡേ ദിനത്തിൽ ഇന്ത്യൻ സമയം 1.30ന് സെഞ്ചൂറിയനിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ മാറ്റ വിവാദങ്ങൾക്കിടെയാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ ഏകദിന ടീം നായകൻ രോഹിത് ശർമ പരുക്കിനെ തുടർന്ന് ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നില്ല ഏകദിന, ടി20 ടീമിന്റെ നായക സ്ഥാനം നഷ്ടപ്പെട്ട കോഹ്ലിക്ക് ടെസ്റ്റ് പരമ്പര നിർണായകമാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന ദുഷ്‌പേര് മായ്ച്ചുകളയനാകും കോഹ്ലിയുടെ ശ്രമം….

Read More

ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഹർഭജൻ സിംഗ്. പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 41കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ടി20 മത്സരങ്ങളും ഹർഭജൻ കളിച്ചിട്ടുണ്ട് 23 വർഷത്തെ കരിയർ അവിസ്മരണീയമാക്കി തന്നെ എല്ലാവർക്കും നന്ദി പറയുന്നതായി ഹർഭജൻ ട്വീറ്റ് ചെയ്തു. 103 ടെസ്റ്റുകളിൽ നിന്നായി 417 വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 236 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി20കളിൽ നിന്ന്…

Read More

ചെന്നൈയിനെയും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്; തകർപ്പൻ ജയം: ആദ്യ നാലിലേക്ക്

  പോയിന്റ് ടേബിളിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിൽ പന്തുതട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചില്ല. ചെന്നൈയിൻ എഫ്.സിയേയും തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലിലേക്ക് ഉയർന്നു. ചെന്നൈയിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ജോർജ് പെരേര ദയസ്, സഹൽ സമദ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. 9,38,79 മിനുറ്റുകളിലായിരന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ.ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. കിട്ടിയ…

Read More

വിജയ് ഹസാരെ ട്രോഫി: കർണാടകയെ തകർത്ത് തമിഴ്‌നാട് സെമിയിൽ

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ തമിഴ്‌നാട് സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കർണാടകയെ 151 റൺസിന് തകർത്താണ് തമിഴ്‌നാട് സെമിയിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 50 ഓവറിൽ 354 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ കർണാടക 39 ഓവറിൽ 203 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു ടോസ് നേടിയ കർണാടക തമിഴ്‌നാടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അവരുടെ തീരുമാനം ശരിവെക്കും വിധം സ്‌കോർ 24ൽ നിൽക്കെ തമിഴ്‌നാടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ പിന്നീട്…

Read More

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല

  ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒരു മത്സരത്തിലും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും ബിസിസിഐയും തമ്മിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കാണികൾക്ക് വിലക്കേർപ്പെടുത്തുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് നേരത്തെ സെഞ്ചൂറിയൻ ടെസ്റ്റിൽ മാത്രമേ കാണികൾക്ക് വിലക്കുണ്ടാകൂ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഒമിക്രോൺ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനമായത്. മൂന്ന് വീതം ടെസ്റ്റ് മത്സരങ്ങളും ഏകദിനങ്ങളുമാണ്…

Read More

സമനിലക്കായി പൊരുതി ഇംഗ്ലണ്ട്; ഓസ്‌ട്രേലിയക്ക് വിജയം നാല് വിക്കറ്റ് അകലെ

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. വിജയലക്ഷ്യമായ 468 റൺസ് തേടിയിറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് 49 ഓവർ കൂടി പ്രതിരോധിച്ച് നിന്നാൽ ഇംഗ്ലണ്ടിന് സമനില പിടിക്കാം. അതേസമയം നാല് വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഓസ്‌ട്രേലിയക്ക് വിജയം സ്വന്തമാക്കാം 160 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 40 റൺസുമായി ക്രിസ് വോക്‌സും 21 റൺസുമായി ജോസ് ബട്‌ലറുമാണ് ക്രീസിൽ. റോറി ബേൺസ് 34…

Read More

മൂന്നടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്: തകർപ്പൻ ജയം

ഐ.എസ്.എല്ലിൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് കേരളബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തകർത്തത്. തോൽവിക്കിടയിലും മൗർട്ടാഡ ഫാൾ ചുവപ്പ്കാർഡ് കണ്ട് പുറത്തായതും മുംബൈക്ക് ക്ഷീണമായി. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്. സഹൽ അബ്ദുൽ സമദ്, അൽവാരോ വാസ്‌ക്വസ്, ജോർജ് പെരെയ്‌ര ദയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്. 27ാം മിനുറ്റിൽ സഹലാണ് ഗോളിന് തുടക്കമിട്ടത്. രണ്ടാം പകുതിക്ക് ശേഷം രണ്ട് ഗോളുകൾ കൂടി അടുത്തടുത്ത്…

Read More

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; ചരിത്ര നേട്ടവുമായി ശ്രീകാന്ത് ഫൈനലില്‍

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി കിഡംബി ശ്രീകാന്ത്. സെമിയില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യസെന്നിനെ 17-21, 21-14, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. 1983ല്‍ പ്രകാശ് പദുകോണും 2019ല്‍ സായ് പ്രണീതും വിവിധ ലോക ചാംപ്യന്‍ഷിപ്പുകളിലെ സെമിയില്‍ തോറ്റതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.  

Read More