ബയേൺ മ്യൂണിക്കിന് മുമ്പിൽ ബാഴ്‌സലോണ മുട്ടുകുത്തി; ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

  ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്‌സലോണ പുറത്തായി. നിർണായക മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടാണ് ബാഴ്‌സ പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ആറിൽ മൂന്ന് കളികളും പരാജയപ്പെട്ടാണ് ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകുന്നത്. 2000-2001 സീസണിന് ശേഷം ഇതാദ്യമായാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താകുന്നത്. ബയേണിന്റെ മൈതാനത്ത് വെച്ചായിരുന്നു മത്സരം. 34ാം മിനിറ്റിൽ തോമസ് മുള്ളറിലൂടെ ബയേൺ ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കും മുമ്പേ ലെറോയ്…

Read More

കോഹ്ലിയെ ഇന്ത്യൻ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്ന് നീക്കി; രോഹിത് പുതിയ ക്യാപ്റ്റൻ ​​​​​​​

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ നീക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. നിലവിൽ ടി20 ടീമിന്റെ നായകൻ കൂടിയാണ് രോഹിത് ശർമ ഇനി ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാകും കോഹ്ലി ഇന്ത്യൻ ടീമിനെ നയിക്കുക. ടെസ്റ്റിൽ അജിങ്ക്യ രഹാനെക്ക് പകരം രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ…

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ബൗളർമാരിൽ അശ്വിൻ രണ്ടാം സ്ഥാനത്ത്, മായങ്ക് അഗർവാളിന് വൻ നേട്ടം

  ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വൻ നേട്ടമുണ്ടാക്കി അശ്വിനും മായങ്ക് അഗർവാളും. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ഇവരുടെ റാങ്കിംഗിൽ കുതിപ്പ് നൽകിയത്. ബൗളർമാരുടെ പട്ടികയിൽ അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തി. 816 പോയിന്റാണ് താരത്തിനുള്ളത്. 883 പോയിന്റുള്ള ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാമത്. മായങ്ക് അഗർവാളാണ് റാങ്കിംഗിൽ കുതിച്ചുചാട്ടം നടത്തിയത്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പേ താരം 41ാം റാങ്കിലായിരുന്നു. നിലവിൽ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മായങ്ക് 11ാം റാങ്കിലെത്തി. ജോ റൂട്ടാണ് ഒന്നാം…

Read More

ഒളിംപ്യന്‍ നീരജ് ചോപ്ര പരിശീലനത്തിനായി അമേരിക്കയിലെത്തി

കാലിഫോര്‍ണിയ: ഒളിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവായ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര അമേരിക്കയിലെത്തി. പരിശീലനത്തിനായാണ് താരം അമേരിക്കയിലെത്തിയത്. നേരത്തെ ദക്ഷിണാഫ്രിക്കയിലായിരുന്നു പരിശീലനത്തിനുള്ള വേദി തീരുമാനിച്ചത്. ഒമിക്രോണിനെ തുടര്‍ന്ന് വേദി അമേരിക്കയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മാസത്തെ പരിശീലന ക്യാംപിനാണ് താരം ഇവിടെ എത്തിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് എന്നിവയ്ക്ക് മുന്നോടിയായാണ് താരം പരിശീലനത്തിലേര്‍പ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രത്തിലാണ് നീരജ് പരിശീലനം നടത്തുന്നതെന്ന് ദേശീയ അത്‌ലറ്റിക്ക്…

Read More

ടെസ്റ്റ് പരമ്പര വിജയ മധുരത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് റെക്കോർഡ് മധുരവും

  ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയത്. രവിചന്ദ്ര അശ്വിൻ നാട്ടിൽ 300 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി. അനിൽ കുംബ്ലെയാണ് ഒന്നാമത്. 350 ടെസ്റ്റ് വിക്കറ്റുകളാണ് കുംബ്ലെ ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയത്. അശ്വിൻ 300 വിക്കറ്റുകളും ഹർഭജൻ സിംഗ് 265 വിക്കറ്റുകളും കപിൽദേവ് 219 വിക്കറ്റുകളും ഇന്ത്യയിൽ നിന്ന് സ്വന്തമാക്കി. മുരളീധരന് ശേഷം സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റുകൾ…

Read More

മുംബൈ ടെസ്റ്റിൽ ഇന്ത്യക്ക് 372 റൺസിന്റെ കൂറ്റൻ ജയം; പരമ്പര സ്വന്തം

മുംബൈയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ന്യൂസിലാൻഡിനെ 372 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 540 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് നാലാം ദിനത്തിന്റെ ആദ്യ സെഷൻ പൂർത്തിയാകും മുമ്പ് തന്നെ 167 റൺസിന് എല്ലാവരും പുറത്തായി. സ്പിന്നർമാർ കെണിയൊരുക്കിയ പിച്ചിൽ രണ്ടിന്നിംഗ്‌സിലും സ്‌കോർ 200 കടക്കാൻ ന്യൂസിലാൻഡിന് സാധിച്ചിരുന്നില്ല ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ മായങ്ക് അഗർവാളിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ 325 റൺസ് എടുത്തു. മായങ്ക് 150…

Read More

സന്തോഷ് ട്രോഫി; പോണ്ടിച്ചേരിയെ കീഴടക്കി കേരളം ഫൈനല്‍ റൗണ്ടില്‍

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ പുതുച്ചേരിയേയും കേരളം പരാജയപ്പെടുത്തി. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് കേരളത്തിന്‍റെ ജയം. ഒരു സമനില മാത്രം മതിയായിരുന്നു കേരളത്തിന് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലെത്താന്‍. എന്നാൽ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ കേരളം പോണ്ടിച്ചേരിക്കെതിരായ മത്സരത്തേയും ആവേശമാക്കി. ആദ്യ പകുതിയുടെ 20 മിനുട്ടിനുളളിൽ 2 ഗോളുകളാണ് എതിര്‍ വലയിലെത്തിച്ചത്. കളിയുടെ ഗതിക്ക് വിപരീതമായി 39ാം മിനുട്ടിൽ പോണ്ടിച്ചേരി ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ…

Read More

സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരെ

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്.സി പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം. ആദ്യത്തെ കളിയിലെ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് സമനിലയോടെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വരവ്. നോര്‍ത്ത് ഈസ്റ്റുമായി ഗോള്‍രഹിത സമനില ആയിരുന്നപ്പോള്‍ കഴിഞ്ഞ കളിയില്‍ കരുത്തരായ ബെംഗളൂരുവുമായി ( 1-1 ) എന്ന സ്കോറിനാണ് കേരളം സമനിലയില്‍ പിരിഞ്ഞത്. ആഷിഖ് കുരുണിയന്‍റെ സെൽഫ് ഗോളിലാണ് ബെംഗലൂരുവിനെതിരെ കേരളം കഷ്ടിച്ച് സമനില പിടിച്ചത്.സീസണ്‍ തുടങ്ങി മൂന്ന് മത്സരങ്ങള്‍ പിന്നിട്ടിട്ടും പേരിനൊത്ത പ്രകടനം…

Read More

മായങ്ക് അഗർവാളിന് സെഞ്ച്വറി; മുംബൈ ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്

മുംബൈ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന നിലയിലാണ് ഇന്ത്യ നിലവിൽ. ഇന്ത്യക്കായി ഓപണർ മായങ്ക് അഗർവാൾ സെഞ്ച്വറി തികച്ചു. 196 പന്തിൽ മൂന്ന് സിക്‌സും 13 ഫോറും സഹിതമാണ് മായങ്ക് തന്റെ ശതകം തികച്ചത്. 16 റൺസുമായി വൃദ്ധിമാൻ സാഹയാണ് മായങ്കിനൊപ്പം. നേരത്തെ കോഹ്ലിയും പൂജാരയും പൂജ്യത്തിന് പുറത്തായതോടെ പതറിയ ഇന്ത്യയെ ഒരറ്റത്ത് ഉറച്ചുനിന്ന മായങ്ക് കര കയറ്റുകയായിരുന്നു. മായങ്കും ശുഭ്മാൻ ഗില്ലും ചേർന്ന് ഒന്നാം വിക്കറ്റിൽ…

Read More

കോഹ്ലിയും പൂജാരയും പൂജ്യത്തിന് പുറത്ത്, മായങ്കിന് അർധശതകം; ഇന്ത്യ 3ന് 111

മുംബൈ ടെസ്റ്റിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എന്ന നിലയിൽ. വെറ്റ് ഔട്ട് ഫീൽഡിനെ തുടർന്ന് മത്സരത്തിന്റെ ആദ്യ സെഷൻ നഷ്ടപ്പെട്ടിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപണർമാർ നൽകിയത്. സ്‌കോർ 80ൽ നിൽക്കെ പക്ഷേ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത് 44 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ആദ്യം പുറത്തായത്. ഇതേ സ്‌കോറിൽ തന്നെ പുറകെ എത്തിയ പൂജാര പൂജ്യത്തിന് വീണു. തൊട്ടുപിന്നാലെ എത്തിയ കോഹ്ലിയും പൂജ്യത്തിന് പുറത്തായതോടെ…

Read More