ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയെ നീക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. നിലവിൽ ടി20 ടീമിന്റെ നായകൻ കൂടിയാണ് രോഹിത് ശർമ
ഇനി ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാകും കോഹ്ലി ഇന്ത്യൻ ടീമിനെ നയിക്കുക. ടെസ്റ്റിൽ അജിങ്ക്യ രഹാനെക്ക് പകരം രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു.
ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യർ, ഹനുമ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, ഷാർദൂൽ താക്കൂർ, മുഹമ്മദ് സിറാജ്