ഐസിസി ടെസ്റ്റ് റാങ്കിംഗ്: ബൗളർമാരിൽ അശ്വിൻ രണ്ടാം സ്ഥാനത്ത്, മായങ്ക് അഗർവാളിന് വൻ നേട്ടം

 

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വൻ നേട്ടമുണ്ടാക്കി അശ്വിനും മായങ്ക് അഗർവാളും. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ഇവരുടെ റാങ്കിംഗിൽ കുതിപ്പ് നൽകിയത്. ബൗളർമാരുടെ പട്ടികയിൽ അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തി. 816 പോയിന്റാണ് താരത്തിനുള്ളത്. 883 പോയിന്റുള്ള ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാമത്.

മായങ്ക് അഗർവാളാണ് റാങ്കിംഗിൽ കുതിച്ചുചാട്ടം നടത്തിയത്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പേ താരം 41ാം റാങ്കിലായിരുന്നു. നിലവിൽ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മായങ്ക് 11ാം റാങ്കിലെത്തി. ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്ത് രണ്ടാമതും കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനത്തുമുണ്ട്

ഓൾ റൗണ്ടർമാരുടെ പട്ടികയിലും അശ്വിൻ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തുണ്ട്.