മുംബൈ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന നിലയിലാണ് ഇന്ത്യ നിലവിൽ. ഇന്ത്യക്കായി ഓപണർ മായങ്ക് അഗർവാൾ സെഞ്ച്വറി തികച്ചു. 196 പന്തിൽ മൂന്ന് സിക്‌സും 13 ഫോറും സഹിതമാണ് മായങ്ക് തന്റെ ശതകം തികച്ചത്.
16 റൺസുമായി വൃദ്ധിമാൻ സാഹയാണ് മായങ്കിനൊപ്പം. നേരത്തെ കോഹ്ലിയും പൂജാരയും പൂജ്യത്തിന് പുറത്തായതോടെ പതറിയ ഇന്ത്യയെ ഒരറ്റത്ത് ഉറച്ചുനിന്ന മായങ്ക് കര കയറ്റുകയായിരുന്നു. മായങ്കും ശുഭ്മാൻ ഗില്ലും ചേർന്ന് ഒന്നാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു. ഇതേ സ്‌കോറിൽ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്
ഗിൽ 44 റൺസിന് പുറത്തായി. പൂജാരയും കോഹ്ലിയും പൂജ്യത്തിന് വീണു. ശ്രേയസ്സ് അയ്യ 18 റൺസിന് പുറത്തായി. നേരത്തെ ടോസ് നേടിയ കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.