കൊലനടത്തിയത് ആർഎസ്എസ്-ബിജെപി സംഘം; സന്ദീപിന്റെ കൊലപാതകത്തിൽ ഉന്നതതല അന്വേഷണം വേണം: കോടിയേരി ബാലകൃഷ്‌ണൻ

  പത്തനംതിട്ടയിലെ സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപിന്റേത് ക്രൂരമായ കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ്-ബി ജെ പി സംഘം ആസൂത്രിതമായി നടപ്പിലാക്കാക്കിയ കൊലപാതകമാണ്. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദീപ് ജനകീയ നേതാവാണ്. പഞ്ചായത്ത് തിരിച്ചുപിടിക്കാൻ പ്രധാനപങ്കുവഹിച്ചു. കേരളത്തിൽ സിപിഐ എമ്മിനെ വകവരുത്താൻ ആർഎസ്എസ് ഇതിനുമുൻപും ശ്രമിച്ചിട്ടുണ്ട്. 2016ന് ശേഷം സിപിഐ എമ്മിന്റെ 20 പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ 15 പേരെയും…

Read More

തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപി റാലി

തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപിയുടെ റാലി. റാലി പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അൽപം മുൻപാണ് ബിജെപിയുടെ പ്രതിഷേധ പ്രകടനം തലശ്ശേരിയിൽ ആരംഭിച്ചത്. മൂന്നോറം പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ബിജെപിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. റാലി അധികം ദൂരം പിന്നിടും മുൻപേ തന്നെ പൊലീസ് റാലി തടഞ്ഞു. നിലവിൽ പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. തലശ്ശേരിയിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സോഷ്യൽ…

Read More

പഴത്തിൽ മാത്രമല്ല, പപ്പായ ഇലകളിലുമുണ്ട് ആരോഗ്യ ഗുണങ്ങൾ

  മിക്ക പഴങ്ങളും പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും നിറഞ്ഞതാണ്. പല രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്ന വളരെ ആരോഗ്യകരമായ ഒരു പഴമാണ് പപ്പായ. അതിന്റെ പഴത്തിൽ മാത്രമല്ല ഇലകൾക്കും ഔഷധ ഗുണങ്ങളുണ്ട്. ”പഴത്തിൽ മാത്രമല്ല, പപ്പായയുടെ ഇലകളിലും രോഗങ്ങളെ അകറ്റുന്ന ഗുണങ്ങളുണ്ട്. ഇതിന്റെ ഇലകൾ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് മികച്ചതാണ്. ആന്റി മലേറിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്, ഇത് ഡെങ്കിപ്പനിക്കും മറ്റ് രോഗങ്ങൾക്കും എതിരെ പോരാടുന്നതിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാക്കി കണക്കാക്കുന്നു, ”ആയുർവേദ ഡോ.ഡിക്സ ഭാവ്സർ പറഞ്ഞു. ഡെങ്കിപ്പനിയുടെ…

Read More

മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: രാഹുല്‍ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കർഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം സർക്കാരിന്റെ കയ്യിൽ ഇല്ലെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ കൊവിഡ് മരണങ്ങളുടെ കണക്കും കേന്ദ്രത്തിന് അറിയില്ല. കൊവിഡ് മരണങ്ങളിൽ ഒളിച്ച് കളിച്ച സർക്കാർ കർഷകരുടെ കാര്യത്തിലും ഇതേ നിലപട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ച കർഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കർഷക സമരത്തിനിടെ മരിച്ചവരുമായി ബന്ധപ്പെട്ട് കേന്ദ്രം കള്ളം പറയുകയാണ്. മരിച്ച കര്‍ഷകര്‍ക്ക് കേന്ദ്രം…

Read More

പ്രിയ സഖാവിന് കണ്ണീരോടെ വിട നൽകി നാട്; പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു

തിരുവല്ല: തിരുവല്ലയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു. സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്ര അയച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സിപിഎം തിരുവല്ല ഏരിയാ…

Read More

കോഴിക്കോട് ജില്ലയിൽ 578 പേർ‍ക്ക് കോവിഡ്;രോഗമുക്തി 538, ടി.പി.ആര്‍: 10.76 ശതമാനം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 578 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 2 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 572 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നു വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന ഒരാൾക്കും 2 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്‌ഥിരീകരിച്ചു. 5486 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 538 പേര്‍ കൂടി…

Read More

സംസ്ഥാനത്ത് ഇന്ന് 4995 പേർക്ക് കൊവിഡ്, 44 മരണം; 4463 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 4995 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂർ 511, കൊല്ലം 372, കണ്ണൂർ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195, വയനാട് 158, ഇടുക്കി 148, പാലക്കാട് 130, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,343 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.32

  വയനാട് ജില്ലയില്‍ ഇന്ന് (03.12.21) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 123 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.32 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132951 ആയി. 130362 പേര്‍ രോഗമുക്തരായി. നിലവില്‍ 1784 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1644 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി…

Read More

ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം: ദക്ഷിണാഫ്രിക്കയില്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ് വര്‍ധിക്കുന്നു

ഒമിക്രോണിന് ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി മൂന്നിരട്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത് സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ മെഡിക്കൽ പ്രിപ്രിന്റ് സർവറിൽ അപ്ലോഡ് ചെയ്ത പഠനം വിദഗ്ധരുടെ മേൽനോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെന്റർ ഓഫ് എക്‌സലൻസ് ഇൻ എപിഡെമോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ്…

Read More

ഒമിക്രോണ്‍: 40 വയസ്സിനു മുകളിലുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് സാര്‍സ് കൊവ് 2 ജിനോം കണ്‍സോര്‍ഷ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാല്‍പ്പത് വയസ്സിനു മുകളില്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് സാര്‍സ് കൊവ് 2 ജിനോം കണ്‍സോര്‍ഷ്യം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ കൊവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. പ്രത്യേക പ്രായത്തിനു മുകളിലുള്ളവരിലും കടുത്ത രോഗങ്ങളുള്ളവരും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ആന്റിബോഡിയുടെ അളവ് കുറവുള്ളവര്‍ക്കും ഒമിക്രോണ്‍ പ്രതിരോധമുണ്ടാകുന്നതിന് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് 28 ലാബറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഐഎന്‍എസ്എസിഒജി ശുപാര്‍ശ…

Read More