മുംബൈ ടെസ്റ്റിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എന്ന നിലയിൽ. വെറ്റ് ഔട്ട് ഫീൽഡിനെ തുടർന്ന് മത്സരത്തിന്റെ ആദ്യ സെഷൻ നഷ്ടപ്പെട്ടിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപണർമാർ നൽകിയത്. സ്‌കോർ 80ൽ നിൽക്കെ പക്ഷേ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്
44 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ആദ്യം പുറത്തായത്. ഇതേ സ്‌കോറിൽ തന്നെ പുറകെ എത്തിയ പൂജാര പൂജ്യത്തിന് വീണു. തൊട്ടുപിന്നാലെ എത്തിയ കോഹ്ലിയും പൂജ്യത്തിന് പുറത്തായതോടെ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ് എന്ന നിലയിൽ നിന്നും ഇന്ത്യ 3ന് 80 റൺസ് എന്ന നിലയിലേക്ക് പതിച്ചു
നിലവിൽ മായങ്ക് അഗർവാളും ശ്രേയസ്സ് അയ്യരുമാണ് ക്രീസിൽ. മായങ്ക് അർധ ശതകം തികച്ചു. 52 റൺസുമായി മായങ്കും ഏഴ് റൺസുമായി അയ്യരും ക്രീസിൽ തുടരുകയാണ്