ഒമിക്രോൺ ഭീഷണി നിലനിൽക്കെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബംഗളൂരുവിൽ എത്തിയ പത്ത് പേരെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്തോളം പേരെ കാണാനില്ലെന്ന വിവരവും വരുന്നത്. വിദേശികളുടെ ബംഗളൂരുവിലെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി പ്രതികരിച്ചു
വിദേശികളെ കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർ ശ്രമം തുടരുകയാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഒമിക്രോൺ ഭീഷണി ഉയർന്നതിന് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 57 പേരാണ് ബംഗളൂരുവിൽ എത്തിയത്. ഇതിൽ പത്ത് പേരുടെ വിവരങ്ങളാണ് ലഭിക്കാത്തത്.