യുപിയിലെ സരയൂ നദീയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി; അഞ്ച് മൃതദേഹങ്ങൾ ലഭിച്ചു

 

ഉത്തർപ്രദേശിലെ സരയൂ നദിയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി. കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. അയോധ്യയിലെ ഗുപ്താർഘട്ടിലാണ് സംഭവം. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് പേരെ രക്ഷപ്പെടുത്തി.

കാണാതായ നാല് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ആഗ്ര സ്വദേശികളായ കുടുംബം അയോധ്യയിൽ സന്ദർശനത്തിന് എത്തുകയായിരുന്നു. പെട്ടെന്നുണ്ടായ ജലപ്രവാഹത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.