കോഹ്ലിയും പുറത്ത്, ലീഡ് 200 കടന്നു; ഇന്ത്യക്ക് ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഓവൽ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആറ് വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാലാം ദിനമായ ഇന്ന് ജഡേജ, രഹാനെ, കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നിലവിൽ ഇന്ത്യക്ക് 218 റൺസിന്റെ ലീഡുണ്ട്

16 റൺസിനിടെയാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായത്. സ്‌കോർ 296ൽ നിൽക്കെ 17 റൺസെടുത്ത ജഡേജ പുറത്തായി. ഇതേ സ്‌കോറിൽ രഹാനെ സംപൂജ്യനായി മടങ്ങി. സ്‌കോർ 312ൽ 44 റൺസെടുത്ത കോഹ്ലിയെ മൊയിൻ അലിയും പുറത്താക്കി.

14 റൺസുമായി റിഷഭ് പന്തും രണ്ട് റൺസുമായി ഷാർദൂൽ താക്കൂറുമാണ് ക്രീസിൽ. 250ന് മുകളിൽ ലീഡാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.