ഓവൽ ടെസ്റ്റിനിടെ ഇന്ത്യൻ ടീമിനെ ആശങ്കയിലാഴ്ത്തി പരിശീലകൻ രവി ശാസ്ത്രിക്ക് കൊവിഡ്. കൊവിഡ് ലാറ്ററെൽ ഫ്‌ളോ ടെസ്റ്റ് പോസിറ്റീവാകുകയായിരുന്നു. ഇതോടെ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ, ഫിസിയോ നിതിൻ പട്ടേൽ എന്നിവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു
അതേസമയം ഇന്ത്യൻ ടീമംഗങ്ങൾക്ക് ഓവലിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. ഐസോലേഷനിൽ കഴിയുന്നവർ ഹോട്ടലിൽ തന്നെ തുടരും. ഇവർക്ക് വിശദമായ ആർടിപിസിആർ പരിശോധന നടത്തുമെന്നും ബിസിസിഐ അറിയിച്ചു. നാലാം ടെസ്റ്റിന്റെ നാലാം ദിനം ഓവലിൽ പുരോഗമിക്കുകയാണ്.