അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കും ബാറ്റിംഗ് തകർച്ച. 41 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നായകൻ വിരാട് കോഹ്ലി, പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്.
സ്‌കോർ 40ൽ നിൽക്കെയാണ് പൂജാരയെ നഷ്ടപ്പെടുന്നത്. ലീച്ചിന്റെ പന്തിൽ പൂജാര വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. 17 റൺസാണ് പൂജാര എടുത്തത്. തൊട്ടുപിന്നാലെ കോഹ്ലിയും പുറത്തായതോടെ ഇന്ത്യ മൂന്നിന് 41 റൺസ് എന്ന നിലയിലായി. നിലവിൽ ഇന്ത്യ 3ന് 43 റൺസ് എന്ന നിലയിലാണ്.
22 റൺസുമായി രോഹിത് ശർമയും ഒരു റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാളും 162 റൺസ് പിന്നിലാണ് ഇന്ത്യ