സൗത്തി പ്രഹരം; ഇന്ത്യ 345ന് ഓൾഔട്ട്; കരുതലോടെ കിവീസ് തുടക്കം
ശ്രേയസ് അയ്യറുടെ അരങ്ങേറ്റ സെഞ്ച്വറി പ്രകടനത്തിലും ഇന്ത്യൻ സ്‌കോർ 400 കടന്നില്ല. ഒരുഘട്ടത്തിൽ മികച്ച സ്‌കോറിലേക്ക് പോകുമെന്നു തോന്നിപ്പിച്ച ഇന്ത്യൻ ഇന്നിങ്‌സ് 345 റൺസിലൊതുങ്ങി. അഞ്ച് വിക്കറ്റുകളുമായി ടിം സൗത്തിയാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. ആദ്യദിനം കളംനിറഞ്ഞു കളിച്ച ശ്രേയസ് അയ്യർ സെഞ്ച്വറി കടന്നത് മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഇന്ന് ഓർക്കാനുള്ളത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസെടുത്തുനിൽക്കുകയാണ് കിവീസ് ഓപണർമാർ. ഇന്നലെ കളി നിർത്തുമ്പോൾ 50 റൺസുമായി ശ്രേയസിനൊപ്പം ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്ക്ക്…