സാൻ മറീനോയെ എതിരില്ലാത്ത പത്ത് ഗോളുകൾക്ക് മുക്കി ഇംഗ്ലണ്ട്; ഖത്തർ ലോകകപ്പിന് യോഗ്യത
ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ ദുർബലരായ സാൻ മറീനോയെ എതിരില്ലാത്ത പത്ത് ഗോളുകൾക്ക് തകർത്താണ് ഇംഗ്ലണ്ട് ലോകകപ്പിന് യോഗ്യത നേടിയത്. നായകൻ ഹാരി കെയ്ൻ നാല് ഗോളുകൾ സ്വന്തമാക്കി. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തിൽ പത്ത് ഗോളുകൾ നേടുന്നത്. ആറാം മിനിറ്റിൽ ഹാരി മഗ്വെയർ ആരംഭിച്ച ഗോൾ വേട്ട 79ാം മിനിറ്റ് വരെ ഇംഗ്ലണ്ട് തുടർന്നു. ടൈറോൺ മിംഗ്‌സ്, ടാമി അബ്രഹാം, ബുകായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന്റെ…