ആദ്യം തകർത്തെറിഞ്ഞു, പിന്നെ തകർത്തടിച്ചു; സ്‌കോട്ട്‌ലാൻഡിനെതിരെ ഇന്ത്യക്ക് അനായാസ ജയം
സ്‌കോട്ട്‌ലാൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. വിജയലക്ഷ്യമായ 86 റൺസ് ഇന്ത്യ കേവലം 6.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും യാതൊരു ദാക്ഷിണ്യവുമില്ലാതെ സ്‌കോട്ടിഷ് ബൗളർമാരെ പ്രഹരിച്ചപ്പോൾ ഇന്ത്യക്ക് 86 റൺസിലേക്ക് എത്താൻ കേവലം 39 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. 6.3 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അഞ്ചോവറിൽ 70 റൺസാണ് കൂട്ടിച്ചേർത്തത്. 16 പന്തിൽ അഞ്ച്…