ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ സൂപ്പർ പേരാട്ടം: മത്സരം ദുബൈയിൽ
ടി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താന്‍ പോര്. രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ട്വന്റി 20 കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ആദ്യ എതിരാളികളായി എത്തുന്നത് ചിരവൈരികളായ പാകിസ്താന്‍. ക്രിക്കറ്റ്ലോകം കാത്തിരിക്കുന്ന മത്സരത്തിൽ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യ കിരീടം ചൂടിയതും പാകിസ്താനെ വീഴ്ത്തിയായിരുന്നു. റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാൾ ഒരു പടി മുകളിലാണ് ഇന്ത്യ. ബാറ്റിങ് നിരയിലാണ് കോഹ്‌ലിപ്പടയുടെ…