കറാച്ചി: ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ട്വന്റി -20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി പിസിബി. മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്, ഹൈദര്‍ അലി, ഫഖര്‍ സമന്‍ എന്നിവരെ ടീമിനൊപ്പം ഉള്‍പ്പെടുത്തി. ഫഖര്‍ സമന്‍ റിസേര്‍വ് താരമായിരുന്നു.പരിചയ സമ്പന്നതയ്‌ക്കൊപ്പം അടുത്തിടെ നടന്ന മല്‍സരങ്ങളില്‍ താരങ്ങള്‍ കൂടുതല്‍ മികവ് പ്രകടിപ്പിച്ചിരുന്നുവെന്നും ഇക്കാരണത്താലാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും പിസിബി അറിയിച്ചു. ഖുഷ്ദില്‍ ഷാ, അസം ഖാന്‍, ഹസനെയ്ന്‍ എന്നിവരെയാണ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ഈ താരങ്ങള്‍ക്ക് ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും പിസിബി അറിയിച്ചു. ഈ മാസം 24ന് ഇന്ത്യയ്‌ക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മല്‍സരം.
The Best Online Portal in Malayalam