അഖിൽ ഖുറേശി രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്; 13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു

  13 ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അഖിൽ ഖുറേശിയെ നിയമിച്ചിട്ടുണ്ട്. കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു. സീനിയോറിറ്റി ലിസ്റ്റിൽ രണ്ടാമത് ഉണ്ടായിരുന്നിട്ടും അഖിൽ ഖുറേശിയുടെ പേര് സുപ്രിം കോടതി ജഡ്ജിമാരുടെ പട്ടികയിൽ കൊളീജിയം ഉൾപ്പെടുത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയർന്നു. ഇതിൻ്റെ തുടർച്ച ആയാണ് അദ്ദേഹത്തെ ഇപ്പോൾ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.

Read More

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചു: സന്ദീപ്

  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് മാപ്പുസാക്ഷിയായിരുന്ന സന്ദീപ് നായര്‍ വെളിപ്പെടുത്തി. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെയും കെ.ടി ജലീല്‍ എംഎല്‍എയുടെയും പേരുപറയാനും ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ചതിനുശേഷമായിരുന്നു സന്ദീപ് നായരുടെ വെളിപ്പെടുത്തലുകള്‍. ‘കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഇ.ഡി ഉദ്യോഗസ്ഥരാണ്. കെ.ടി ജലീലിന്റെയും പി.ശ്രീരാമകൃഷ്ണന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ പേര് പറയാനും ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. കേസില്‍ നിന്ന് രക്ഷിക്കാമെന്നും ഇ.ഡി വാഗ്ദാനം…

Read More

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും; ചർച്ച വിജയം: കെ സുധാകരൻ

  ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ. ചർച്ചകൾ വിയജകരമായിരുന്നുവെന്ന് താരിഖ് അൻവറും അറിയിച്ചു. അഭിപ്രായ ഭിന്നത പരിഹരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും അഭിപ്രായം പരിഗണിച്ചാകും പട്ടിക പ്രഖ്യാപിക്കുകയെന്നും താരിഖ് അൻവർ അറിയിച്ചു. കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തർക്കം ഒഴിവാക്കാൻ ദേശിയ നേത്യത്വം ശ്രമിച്ചിരുന്നു. അധ്യക്ഷൻ ഉൾപ്പടെ പരമാവധി 51 അംഗ കെ.പി.സി.സി എന്നതാണ് സംസ്ഥാന നേത്യത്വത്തിന്റെ നിർദേശം. വൈസ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല നൽകും. 3 വൈസ് പ്രസിഡന്റ്,…

Read More

അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിലേക്ക്

  അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ അംഗത്വം സ്വീകരിക്കും. കത്വവ പീഡനക്കേസില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തിയതിലൂടെയാണ് ദീപിക ശ്രദ്ധിക്കപ്പെടുന്നത്. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ക്ഷണക്കത്ത് പുറത്തിറങ്ങി. ‘രാജ്യത്തെ പഴക്കമേറിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക് അഡ്വ. ദീപിക സിംഗ് രജാവത് ചേരുന്നുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ജമ്മുവിലെ ഫോര്‍ച്യൂണ്‍ ഇന്‍ര്‍നാഷനലില്‍ വെച്ച് 2021 ഒക്ടോബര്‍ 10ന് രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രവേശന ചടങ്ങ് നടക്കും,’…

Read More

ലഖിംപൂർ കൊലപാതകം: ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ ഏഴര മണിക്കൂര്‍ പിന്നിട്ടു

  ലൗഖ്നോ: യുപിയിലെ ലഖിംപൂരില്‍ നാലുകര്‍ഷകരുള്‍പ്പെടെ 9 പേരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ ഏഴരമണിക്കൂര്‍ പിന്നിട്ടു. ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രത്യേക അന്വേഷണ സംഘത്തിനുമുന്നില്‍ മറുപടി നല്‍കാനെത്തിയ ആശിഷിനെ ഇപ്പോളും യുപി പൊലീസ് ചോദ്യം ചെയ്യുകയാണ്. ആശിഷിന്റെ അറസ്റ്റുണ്ടാകുമെന്ന സൂചനകളാണ് ഇതിനിടെ പുറത്തുവരുന്നത്. അറസ്റ്റുണ്ടായാല്‍ പ്രതിഷേധ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ലഖിംപൂരിലുണ്ടായ സംഭവത്തില്‍ പങ്കില്ലെന്നും അപകടത്തിന് കാരണമായ വാഹനത്തില്‍ താനുണ്ടായിരുന്നില്ലെന്നുമാണ്…

Read More

*കോഴിക്കോട് ബാലുശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ജി കെ ആയുർവേദ കമ്പനി നിർമ്മിച്ചെടുക്കുന്ന തൃണരാജ സ്കിൻ ഓയിൽ*

📢📢📢📢📢📢 METRO MALAYALAM ADVT പ്രകൃതിദത്തമായ പ്രത്യേക ഔഷധ കൂട്ടിൽ തയ്യാർ ചെയ്തെടുത്ത തൃണരാജ സ്കിൻ ഓയിൽ തൊലി പുറത്ത് കണ്ട് വരുന്ന.25 പരം രോഗങ്ങൾക്ക് ഫലപ്രദമാണ്. തൊക്ക് രോഗങ്ങൾക്കും നീർക്കെട്ട് കൊണ്ട് ഉണ്ടാകുന്ന വേദനകൾക്കും ഒരേപോലെ ഉപയോഗിക്കാമെന്നതാണ് തൃണരാജാ Skin Oil.ന്റെ പ്രത്യേകത. GMP certified ഗവൺമെൻറ് അംഗീകാരത്തോടെ 100% കെമിക്കൽ ഇല്ലാതെയും ശുദ്ധമായ തേങ്ങ വെന്ത വെളിച്ചെണ്ണ, പച്ചക്കർപ്പൂരം, ആര്യവേപ്പ്, തേങ്ങാപ്പാൽ അഗ്നപ്രിയ, മരുവക, ആരിദാന, മറ്റു അനേകം ഔഷധ കൂട്ടിൽ തയ്യാർ ചെയ്തു…

Read More

ട്വന്റി-20 ലോകകപ്പ്; മൂന്ന് മാറ്റങ്ങളുമായി പാകിസ്ഥാന്‍ സ്‌ക്വാഡ്

കറാച്ചി: ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ട്വന്റി -20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി പിസിബി. മുന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്, ഹൈദര്‍ അലി, ഫഖര്‍ സമന്‍ എന്നിവരെ ടീമിനൊപ്പം ഉള്‍പ്പെടുത്തി. ഫഖര്‍ സമന്‍ റിസേര്‍വ് താരമായിരുന്നു.പരിചയ സമ്പന്നതയ്‌ക്കൊപ്പം അടുത്തിടെ നടന്ന മല്‍സരങ്ങളില്‍ താരങ്ങള്‍ കൂടുതല്‍ മികവ് പ്രകടിപ്പിച്ചിരുന്നുവെന്നും ഇക്കാരണത്താലാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും പിസിബി അറിയിച്ചു. ഖുഷ്ദില്‍ ഷാ, അസം ഖാന്‍, ഹസനെയ്ന്‍ എന്നിവരെയാണ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ഈ താരങ്ങള്‍ക്ക് ഭാവിയില്‍ കൂടുതല്‍…

Read More

‘ദി ഗ്രേറ്റ് എസ്‌കേപ്പ്’; ബാബു ആന്റണിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മലയാള സിനിമയുടെ ആക്ഷൻ താരം ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജെ.എൽ സന്ദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മാസം 16ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സൗത്ത് ഇന്ത്യൻ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുില്ല. ഒമർ ലുലു സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ബാബു ആന്റണി നായകനാകുന്നുവെന്ന വാർത്ത നേരത്തെ പുറത്തു…

Read More

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ..?

  സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവര്‍ എന്ന് തെളിയിക്കാന്‍ എങ്ങനെ അപ്പീല്‍ നല്‍കാം? സര്‍ട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം? അപേക്ഷകള്‍ എങ്ങനെ നല്‍കാം? എന്നീ സംശയങ്ങള്‍ എല്ലാവരിലുമുണ്ടാകാം. എന്നാല്‍, എല്ലാ സംശയങ്ങള്‍ക്കും ഉത്തരമിതാ.. കൊവിഡ് മൂലം മരണപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കേരള സര്‍ക്കാര്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍…

Read More

വയനാട് ജില്ലയില്‍ 318 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.80

  വയനാട് ജില്ലയില്‍ ഇന്ന് (09.10.21) 318 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 378 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.80 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119972 ആയി. 115428 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3760 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3420 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More