മലയാള സിനിമയുടെ ആക്ഷൻ താരം ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജെ.എൽ സന്ദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മാസം 16ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സൗത്ത് ഇന്ത്യൻ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുില്ല.
ഒമർ ലുലു സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ബാബു ആന്റണി നായകനാകുന്നുവെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ‘പവർസ്റ്റാർ’ എന്നാണ് ഒമർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ രണ്ട് ചിത്രങ്ങളുിലൂടെയും ബാബു ആന്റണി വമ്പൻ തിരിച്ച് വരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്