അനായാസ ജയവുമായി ഡൽഹി; സൺ റൈസേഴ്‌സിനെ തകർത്തത് എട്ട് വിക്കറ്റിന്
ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച വിജയം. എട്ട് വിക്കറ്റിനാണ് ഡൽഹി ഹൈദരാബാദിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത സൺ റൈസേഴ്‌സ് 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹി 17.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ വിജയലക്ഷ്യം കണ്ടു സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഹൈദരാബാദിന് ഡേവിഡ് വാർണറെ നഷ്ടപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ ആറിന് 90 റൺസ് എന്ന നിലയിലായിരുന്നു അവർ. വാലറ്റത്തിന്റെ പ്രകടനമാണ് മാന്യമായ സ്‌കോറിലേക്ക് ഹൈദരാബാദിനെ…