ഐപിഎൽ മത്സരങ്ങൾ ഇന്ന് മുതൽ പുനരാരംഭിക്കും; വൈകുന്നേരം ചെന്നൈ-മുംബൈ പോരാട്ടം
ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾക്ക് തുടക്കമാകും. വൈകുന്നേരം ഏഴരക്ക് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടും. കൊവിഡിനെ തുടർന്നാണ് ഇന്ത്യയിൽ നടന്നിരുന്ന ഐപിഎൽ നിർത്തിവെച്ചതും രണ്ടാം ഷെഡ്യൂൾ യുഎഇയിലേക്ക് മാറ്റിയതും. പത്ത് പോയിന്റുള്ള ചെന്നൈ രണ്ടാം സ്ഥാനത്തും എട്ട് പോയന്റുള്ള മുംബൈ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുമാണ്. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. രോഹിതും ക്വിന്റൺ ഡി കോക്കും സൂര്യകുമാർ യാദവും പൊള്ളാർഡുമൊക്കെ അടങ്ങിയ ബാറ്റിംഗിലും…