വീണ്ടും തോറ്റു; ബാഴ്സയെ മൂന്ന് ഗോളിന് മുക്കി ബെൻഫിക
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സക്ക് വീണ്ടും തോല്‍വി. ബെൻഫികയ്ക്ക് എതിരെ മൂന്ന് ഗോളിന്‍റെ ദയനീയമായ പരാജയമാണ് ബാഴ്സലോണ ഏറ്റുവാങ്ങിയത്. തുടക്കം തന്നെ പിഴച്ച ബാഴ്സ്സയെ പ്രതിരോധത്തിലാക്കി മൂന്നാം മിനുട്ടിൽ തന്നെ ബെൻഫിക ലീഡെടുത്തു. ബാഴ്സലോണയുടെ പ്രതിരോധ നിര ഡിഫൻസിന്‍റെ ബാലപാഠം മറന്നപ്പോള്‍ ഡാര്‍വിന്‍ നുനസാണ് ആദ്യം സ്കോര്‍ ചെയ്തത്. ആദ്യ പകുതി 1-0ന് അവസാനിപ്പിച്ച ബെൻഫിക രണ്ടാം പകുതിയിലും ബാഴ്സലോണയെ വട്ടം കറക്കി. 69ആം മിനുട്ടിൽ റാഫാ സിൽവ ബാഴ്സയുടെ നെഞ്ചില്‍ രണ്ടാമത്തെ വെടിയും പൊട്ടിച്ചു. ജവൊ മറിയയുടെ…