ത്രിപാഠി-നിതീഷ് റാണ ഷോ; ചെന്നൈക്കെതിരെ കൊൽക്കത്തക്ക് മികച്ച സ്‌കോർ

 

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുത്തു. ടോസ് നേടിയ ഇയാൻ മോർഗൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

തുടക്കത്തിലെ കൊൽക്കത്തക്ക് 9 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടിരുന്നു. രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയും വെങ്കിടേഷ് അയ്യരും ചേർന്ന് സ്‌കോർ 50 വരെ എത്തിച്ചു. 18 റൺസെടുത്ത വെങ്കിടേഷിനെ താക്കൂർ പുറത്താക്കി.

33 പന്തിൽ നാല് ഫോറും ഒരു സിക്‌സും സഹിതം 45 റൺസെടുത്ത ത്രിപാഠി ജഡേജയുടെ പന്തിൽ പുറത്തായി. നിതീഷ് റാണ 27 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. ദിനേശ് കാർത്തിക്ക് 11 പന്തിൽ 26 റൺസും റസൽ 20 റൺസുമെടുത്തു.