എക്സ്പോ 2020 ദുബായ് സന്ദർശനം: ഒക്ടോബർ പാസ്സിനായുള്ള തിരക്കേറുന്നു
ദുബായ്: ക്സ്പോ 2020 ദുബായ് സന്ദർശനത്തിനായി ഒരുക്കിയ ഒരു പ്രത്യേക ഓഫർ ഒക്ടോബർ പാസ്സിന് ഏറെ തിരക്കേറുന്നു. അടുത്തയാഴ്ച ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഇവന്റിന് മുമ്പായി പ്രത്യേക ഓഫർ ടിക്കറ്റുകളുടെ ആവശ്യം വർദ്ധിക്കുകയാണ്. കാരണമെന്തെന്നാൽ എക്സ്പോയുടെ ഒരു ദിവസത്തെ പ്രവേശന നിരക്കിന് തുല്യമായ 95 ദിർഹത്തിന് 31 ദിവസം 192 രാജ്യ പവലിയനുകളിലായി, പ്രതിദിനം 60 തത്സമയ പരിപാടികളും 200 ലധികം ഭക്ഷണ പാനീയ ഔട്ട് ലെറ്റുകളുമെല്ലാം ആസ്വദിക്കാൻ കഴിയുമെന്നത് തന്നെയാണ് ഈ…