വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21
വയനാട് ജില്ലയില്‍ ഇന്ന് (26.09.21) 502 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 968 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115391 ആയി. 108604 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5833 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4765 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പൂതാടി 51, മുള്ളൻകൊല്ലി 35, നെൻമേനി 29, അമ്പലവയൽ, എടവക, പുൽപ്പള്ളി, വൈത്തിരി 28 വീതം, ബത്തേരി 27, മീനങ്ങാടി, തൊണ്ടർനാട് 23 വീതം, കൽപ്പറ്റ, കണിയാമ്പറ്റ, പനമരം, തവിഞ്ഞാൽ 18 വീതം, മുട്ടിൽ, തിരുനെല്ലി 17 വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ, വെള്ളമുണ്ട 14 വീതം, മാനന്തവാടി 13, നൂൽപ്പുഴ 10, മേപ്പാടി, പൊഴുതന 9 വീതം, വെങ്ങപ്പള്ളി 7, തരിയോട് 2 ആളുകൾക്കും ഇതിനുപുറമെ ഒരു മലപ്പുറം സ്വദേശിക്കും സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചു. ഇതര സംസ്‌ഥാനത്തുനിന്നും വന്ന ഒരു തമിഴ്നാട് സ്വദേശിക്കും കർണ്ണാടകയിൽ നിന്നും വന്ന തവിഞ്ഞാൽ സ്വദേശിക്കും തമിഴ്നാട്ടിൽ നിന്നും വന്ന കണിയാമ്പറ്റ സ്വദേശിക്കും രോഗബാധ സ്‌ഥിരീകരിച്ചു.
*968 പേർക്ക് ഇന്ന് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 51 പേരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 917 പേരുമാണ് രോഗമുക്തരായത്.
*1420 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.09.21) പുതുതായി നിരീക്ഷണത്തിലായത് 1420 പേരാണ്. 2631 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15892 പേര്‍. ഇന്ന് പുതുതായി 47 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1806 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 776042 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 773719 എണ്ണത്തിന്റെ ഫലം ലഭിച്ചു. 658328 പേര്‍ നെഗറ്റീവും 115391 പേര്‍ പോസിറ്റീവുമാണ്.