Headlines

ബിഎല്‍എം സ്ഥാപകന്‍ ആര്‍ പ്രേംകുമാറിന് തിരിച്ചടി; നടക്കാവ് സ്റ്റേഷനിലെടുത്ത കേസില്‍ അറസ്റ്റിന് നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഎല്‍എമ്മിന് തിരിച്ചടി. അറസ്റ്റിന് മുമ്പ് പ്രതിക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണ് നടക്കാവ് പൊലീസ് എടുത്തിരിക്കുന്നത്. അതിനാല്‍ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ കോതമംഗലം പൊലീസ് ബിഎല്‍എമ്മിനെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആ കേസ് ചൂണ്ടിക്കാട്ടി ബിഎല്‍എം ഹൈക്കോടതിയിലെത്തി. ഈ ഘട്ടത്തില്‍ കോടതി നോട്ടീസ് നല്‍കാതെ അറസ്റ്റിലേക്ക് ഉള്‍പ്പെടെ കടക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടക്കാവ് സ്റ്റേഷനില്‍ ബിഎല്‍എമ്മിനെതിരെ ഗുരുതര സ്വഭാവമുള്ള കേസാണുള്ളതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഒരു ഉപഹര്‍ജി നല്‍കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇപ്പറഞ്ഞ കേസുമായി ബന്ധപ്പെട്ട നടപടികളില്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ബിഎല്‍എം സ്ഥാപകന്‍ പ്രേംകുമാറിന്റെ അറസ്റ്റ് ഉള്‍പ്പെടെ നടത്താന്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ കേസില്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഉള്‍പ്പെടെയുള്ള സാധ്യതയാണുള്ളത്.