Headlines

13കാരിയെ ബലാത്സംഗം ചെയ്തു, വനമേഖലയിൽ മൃതദേഹം; പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

കൊൽക്കത്ത ∙ ബംഗാളിലെ റായ്ഗഞ്ചിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഉത്തര ദിനാജ്പുർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ദിലീപ് റോയ് ആണ് കൊല്ലപ്പെട്ടത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തെ നാലാമത്തെ പൊലീസ് ഏറ്റുമുട്ടൽ കൊലപാതകമാണിത്. ഈ മാസം 3 ന് വീട്ടിൽനിന്നു സൈക്കിളിൽ പുറത്തുപോയ പെൺകുട്ടിയെ കാണാതാവുകയും അഞ്ചിന് കുലിക് നദിക്കു സമീപമുള്ള വനമേഖലയിൽനിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയുടെ അടുത്ത ബന്ധുവായ ദിലീപ് റോയ് സംഭവത്തിനുശേഷം ഒളിവിലായിരുന്നു. ജാർഖണ്ഡിലേക്കു…

Read More

പുലിമുരുകന്‍, തുടരും..പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ സിനിമ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുലി മുരുകന്‍, തുടരും ഉള്‍പ്പെടെ 50 ഓളം സിനിമകള്‍ക്ക് ക്യാമറ ചെയ്തിട്ടുണ്ട്. അതിമനോഹരം, ഒറ്റകൊമ്പന്‍ എന്നിവയാണ് പുറത്ത് ഇറങ്ങാനുള്ള ചിത്രങ്ങള്‍. ഇന്നലെ രാത്രിയോടെയാണ് ഷാജികുമാര്‍ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണത്. ശ്വസതടസം നേരിട്ടിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം ലക്ഷ്മി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാക്കനാട്ടെ ഫ്ളാറ്റില്‍ പൊതുദര്‍ശനം നടക്കും. ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്താനുള്ള കഴിവ് ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി….

Read More