കണ്ണൂർ താണയിൽ വൻ തീപിടിത്തം. ദേശീയപാതക്ക് സമീപമുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം കടകളുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലുള്ള കടയിലാണ് തീ പടർന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഈ കട ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനാൽ വലിയ നാശനഷ്ടമില്ല
ഫയർ ഫോഴ്‌സ് യൂനിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. സമീപത്തുള്ള ഇലക്ട്രോണിക്‌സ് കടയിൽ തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.