എറണാകുളം സൗത്തില്‍ ഗേള്‍സ് ഹൈസ്കൂളിന് സമീപമുള്ള ഫാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു

എറണാകുളം: സൗത്തില്‍ ഗേള്‍സ് ഹൈസ്കൂളിന് സമീപമുള്ള ഫാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. ചാലക്കുടി സ്വദേശി റോയിയുടെ മകള്‍ പതിനെട്ടുവയസുകാരിയായ അയ്റിനാണ് മരിച്ചത്. ഒമ്പത് മണിയോടെയാണ് സംഭവം. ഫ്ലാറ്റിന്‍റെ ടെറസില്‍ നിന്നും കാർ പാര്‍ക്കിംഗ് ഏരിയയിലേക്ക് വീഴുകയായിരുന്നു.

 

ഉടന്‍ തന്നെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹോദരനോപ്പം വ്യയാമം നടത്തുന്നിനിടെ കാല്‍വഴുതി വീഴുയയായിരുന്നുവെന്ന് ഐറിന്‍റെ ബന്ധു പോലീസിന് മോഴി നല്‍കിയിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.