എറണാകുളം മാടവനയിൽ നടന്ന വാഹനാപകടത്തിൽ നഴ്‌സായ യുവതി മരിച്ചു

 

എറണാകുളത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. ലേക്ക് ഷോർ ആശുപത്രിയിലെ നഴ്‌സായ അനു തോമസ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ദേശീയപാതയിലെ മാടവനയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനു തോമസ് മരിച്ചു.