താനെയിലെ ആശുപത്രിയിൽ തീപിടിത്തം; നാല് രോഗികൾ മരിച്ചു

മുംബൈ താനെയിലെ ആശുപത്രിയിൽ തീപിടിത്തം. പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് അപകടമുണ്ടായത്. നാല് രോഗികൾ മരിച്ചു. വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഇരുപതോളം പേരെ ആശുപത്രിയിൽ നിന്ന് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.