രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങും. വൈകുന്നേരം നാല് മണി മുതൽ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭിക്കുക
അതേസമയം വാക്‌സിന്റെ ലഭ്യതക്കുറവ് പല സംസ്ഥാനങ്ങളിലെയും വാക്‌സിനേഷനെ താറുമാറാക്കിയിട്ടുണ്ട്. ആവശ്യമായ വാക്‌സിനെത്തിക്കാതെ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രവും ചില സഹമന്ത്രിമാരും നടത്തുന്നത്.
ഇതിനിടയിൽ ഓക്‌സിജൻ വിതരണം വിലയിരുത്തുന്നതിനായി വിവിധ മന്ത്രാലയങ്ങൾ ഇന്ന് യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി രാജ്യത്തെ പ്രതിദിന കൊവിഡ് വർധനവ് മൂന്ന് ലക്ഷത്തിന് മുകളിലാണ്.