കൊവിഡ് വാക്‌സിൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ

 

കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിൻ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്

കൊവാക്‌സിൻ, കൊവിഷീൽഡ്, എന്നിവ കൂടാതെ റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വിയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലുണ്ടാകും. മെയ് 1 മുതലാണ് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങുക.

കൊവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് നൽകുക.