ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്കുമായി യുഎഇ; പ്രവാസികൾ ആശങ്കയിൽ
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 24 മുതൽ മെയ് 4 വരെ പത്ത് ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം