കേന്ദ്രത്തെ മാത്രം കാത്തുനിൽക്കില്ല; വാക്‌സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി

 

കൊവിഡ് വാക്‌സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൽ നിന്നുമാത്രം വാക്‌സിൻ കിട്ടാൻ കാത്തുനിൽക്കില്ല

വാക്‌സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്‌സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിന്റെ ലഭ്യതക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കും

18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് മെയ് 1 മുതൽ വാക്‌സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട 1.65 കോടി പേർ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്‌സിൻ നൽകുന്നതിൽ ക്രമീകരണം വേണം. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിൻ നൽകാനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.