ഏറ്റവുമുയർന്ന പ്രതിദിന വർധനവ്: സംസ്ഥാനത്ത് ഇന്ന് 26,995 പേർക്ക് കൊവിഡ്; 28 പേർ കൂടി മരിച്ചു

 

സംസ്ഥാനത്ത് ഇന്ന് 26,995 പേർക്ക് കൊവിഡ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. ഇന്നുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് സ്ഥിരീകരിച്ചത്.

28 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,37,177 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും വലിയ തോതിൽ വർധിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു

വാക്‌സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം പെട്ടെന്ന് തന്നെ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. 1,56,226 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.