സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്.
ബത്തേരി കാരണ്ടി സ്വദേശികളായ ഫെബിൻ (15)മുരളി (16) അജ്മൽ (14) എന്നിവർക്കാണ് പരിക്ക്.സ്ഫോടനത്തിൽ ഷെഡ്ഡിലെ ഒരുഭാഗം തകർന്നിട്ടുണ്ട്
ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം പ്രദേശവാസികളായ മൂന്ന് പേർക്ക് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നു.