കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. കോമ്പൗണ്ടിനകത്താണ് മോഷണം നടന്നത്. 1,92,000 രൂപയാണ് മോഷണം പോയത്. ജയിൽ കോമ്പൗണ്ടിലെ ഫുഡ് കൗണ്ടറിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്
ജയിൽ പരിസരവുമായി ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.