ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദത്തില്‍ യൂനിവേഴ്‌സണല്‍ ബോസിന്റെ സേവനം അവസാനിച്ചു. താരം താല്‍ക്കാലികമായി പിന്‍മാറുന്നതായി അറിയിച്ചു. പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് താരമായിരുന്ന വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ടീമിനോട് താല്‍ക്കാലികമായി വിടപറയുന്നതായി ടീം മാനേജ്‌മെന്റ് അറിയിച്ചു. ബയോ ബബിള്‍ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താന്‍ പിന്‍മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സീസണില്‍ ടീമിനായി കാര്യമായ പ്രകടനം നടത്താന്‍ 42കാരനായ ഗെയ്‌ലിനായിരുന്നില്ല. ഈ മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ടീമിനൊപ്പം ചേരണം. ഇതിനായി മാനസികമായി തയ്യാറെടുക്കണമെന്നും ഗെയ്ല്‍ അറിയിച്ചു.
The Best Online Portal in Malayalam