മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന് ഇന്‍സമാമുല്‍ ഹഖിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം താരം സുഖം പ്രാപിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 1992 ലോകകപ്പ് നേടിയ പാക്കിസ്താന്‍ ടീമില്‍ അംഗമായിരുന്ന ഇന്‍സമാം പാക്കിസ്താന്‍റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്. 51 വയസ്സുകാരനായ ഇന്‍സമാം ഏകദിന ക്രിക്കറ്റില്‍ പാക്കിസ്താന്‍റെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ സ്കോററാണ്. 375 മത്സരങ്ങളില്‍ നിന്നായി 11701 റണ്‍സാണ് അദ്ദേഹം അടിച്ച് കൂട്ടിയത്. നിരവധി പേരാണ് അദ്ദേഹത്തിന് പ്രാര്‍ത്ഥനകളുമായി രംഗത്ത് വരുന്നത് .
The Best Online Portal in Malayalam