Headlines

നമീബിയയെ 41 റൺസിന് തകർത്തു; സെമിയിലേക്ക് മാർച്ച് ചെയ്ത് പാക്കിസ്ഥാൻ

  ടി20 ലോകകപ്പിൽ നമീബിയയെ തകർത്ത് പാക്കിസ്ഥാൻ സെമിയിലെത്തി. സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമാണ് പാക്കിസ്ഥാൻ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 189 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ നമീബിയ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസിലൊതുങ്ങി. അർധ സെഞ്ച്വറികൾ നേടിയ മുഹമ്മദ് റിസ്വാന്റെയും ബാബർ അസമിന്റെയും മികവിലാണ് പാക്കിസ്ഥാൻ സ്‌കോർ ഉയർത്തിയത്. റിസ്വാൻ 79 റൺസുമായി പുറത്താകാതെ നിന്നു. ബാബർ അസം 70 റൺസെടുത്ത് പുറത്തായി….

Read More

മകളെ ബലാത്സംഗം ചെയ്യും; കോഹ്‌ലിക്കും കുടുംബത്തിനും നേരെയുള്ള സൈബര്‍ ആക്രമണം: ഡല്‍ഹി പൊലീസിന് വനിത കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും മകള്‍ക്കും കുടുംബത്തിനും  നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമീഷന്‍. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനോട് തോറ്റതിന് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ വന്‍ രീതിയില്‍ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷമിയെ അനുകൂലിച്ച് കോഹ്‌ലി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ കോഹ്‌ലിക്കും…

Read More

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക; 84 റൺസിന് ഓൾ ഔട്ട്

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശ് 84 റൺസിന് ഓൾ ഔട്ട്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. നോർജെയും റബാദയും ചേർന്നാണ് ബംഗ്ലാ നിരയെ കടപുഴക്കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു ബംഗ്ലാദേശിന്റെ കൂട്ടത്തകർച്ച. 12 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ട അവർ 5ന് 34 റൺസ് എന്ന നലിയിലേക്കും 8ന് 77 എന്ന നിലയിലേക്കും ഒടുവിൽ 84 റൺസിന് ഓൾ ഔട്ടാകുകയുമായിരുന്നു.

Read More

വിരമിക്കൽ തീരുമാനം തിരുത്തി യുവരാജ്; അടുത്ത ഫെബ്രുവരിയിൽ തിരികെ എത്തുമെന്ന് താരം

ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനം തുടരുന്നതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം തിരുത്തി യുവരാജ് സിംഗ് തിരികെ വരുന്നു. 2019ലാണ് താരം ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. എന്നാൽ അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്ന് ഇൻസ്റ്റഗ്രാം വീഡിയോ വഴി താരം സൂചന നൽകുന്നു നമ്മുടെ വിധി ദൈവത്തിന്റെ കൈകളിലാണ്. പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലിറങ്ങാമെനന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആവേശത്തോടെ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. തുടർന്നും ഇന്ത്യയെ പിന്തുണക്കുക….

Read More

ബാറ്റും ബോളും കൊണ്ട് ഞങ്ങൾ ധൈര്യശാലികളായിരുന്നില്ല; തോൽവിയുടെ കാരണം തുറന്നു പറഞ്ഞ് കോഹ്ലി

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടതിന്റെ കാരണം തുറന്നുപറഞ്ഞ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ലെന്ന് കോഹ്ലി മത്സരശേഷം വ്യക്തമാക്കി. ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നറിയാം. അതിനാൽ നമ്മുടെ മത്സരങ്ങൾക്ക് സമ്മർദവും ഏറെയാണ്. വർഷങ്ങളായി അത് മറികടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് മനസ്സിലാക്കണം. രണ്ട് മത്സരങ്ങളിൽ സമ്മർദം അതിജീവിക്കാനായില്ല. എന്നാൽ ക്രിക്കറ്റ് ഇനിയും ഞങ്ങളിൽ ബാക്കിയുണ്ട് എന്നും കോഹ്ലി വ്യക്തമാക്കി. ടോസ് നിർണായകമായിരുന്നു എന്നായിരുന്നു ജസ്പ്രീത് ബുമ്ര മത്സര…

Read More

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ; ഇരു ടീമുകൾക്കും നിർണായകം

ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങും. വൈകുന്നേരം ഏഴരയ്ക്ക് ദുബൈയിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് മുന്നോട്ടുള്ള യാത്ര സുഗമമാകൂ. പരാജയപ്പെട്ടാൽ സെമി കാണാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരും ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയേറെയാണ്. ഭുവനേശ്വർ കുമാറിന് പകരം ഷാർദൂൽ ഠാക്കൂർ ടീമിലെത്തും. ഹാർദിക് പാണ്ഡ്യ ടീമിൽ തുടരും. ബാറ്റിംഗ് ലൈനപ്പിൽ കാര്യമായ മാറ്റത്തിന് ഇന്ത്യ തയ്യാറായേക്കില്ല മറുവശത്ത് ന്യൂസിലാൻഡിനും ഇന്ന് മരണപോരാട്ടമാണ്. ആദ്യ കളി…

Read More

പി.ആർ.ശ്രീജേഷുൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌ന നൽകാൻ ശുപാർശ

  ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി.ആർ. ശ്രീജേഷും ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ചേത്രി, മിതാലി രാജ്, നീരജ് ചോപ്ര എന്നിവരുൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌ന നൽകാൻ ശുപാർശ. മുൻ ബോക്‌സിങ് താരം കെ.സി ലേഖയെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്‌കാരത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ അവാർഡിന് ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം അർജുന പുരസ്‌കാരത്തിനായി 35 കായികതാരങ്ങളെയാണ് വിവിധ അസോസിയേഷനുകൾ ശുപാർശ ചെയ്തത്. ഒളിമ്പിക്‌സിൽ ഏറെ കാലത്തിന് ശേഷം വെങ്കലമെഡൽ നേടിയ…

Read More

മത്സര ശേഷം തിളങ്ങി ധോണി: സെൽഫിയെടുക്കാൻ പാക് താരങ്ങളും

ഈ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപദേശകന്റെ റോളിലാണ് മുൻ നായകൻ മഹേന്ദ്രസിങ് ധോണി. ഉപദേശകനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനായില്ലെങ്കിലും ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് നൽകുന്ന പോസിറ്റീവ് എനർജി വിലമതിക്കാനാവാത്തതാണ്. പല താരങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ധോണിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുവാൻ പല കളിക്കാരും എത്താറുണ്ട്. ഇന്നലെ പാകിസ്താനെതിരായ മത്സരശേഷവും പാക് താരങ്ങൾ ധോണിയുടെ അടുത്ത് എത്തിയിരുന്നു. മുൻ പാക് നായകൻ ഷുഹൈബ് മാലികുൾപ്പെടെ ഏതാനും പാകിസ്താൻ താരങ്ങൾ ധോണിയോടൊപ്പം സംസാരിക്കുന്നത് കാണാമായിരുന്നു….

Read More

പാകിസ്താന്റെ കാത്തിരിപ്പ് തീര്‍ന്നു; ഇന്ത്യ കീഴടങ്ങി: വിജയം 10 വിക്കറ്റിന്

ദുബായ്: ഒരിക്കലും സംഭവിക്കില്ലെന്നു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഭയപ്പെട്ടത് ദുബായിര്‍ സംഭവിച്ചു. ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പ് പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു. 10 വിക്കറ്റിനായിരുന്നു പാകിസ്താന്‍ ഇന്ത്യയുടെ കഥ കഴിച്ചത്. ലോകകപ്പില്‍ പാകിസ്താനെതിരേ 12-0ന്റെ റെക്കോര്‍ഡുമായി ഈ മല്‍സരത്തിനെത്തിയ ഇന്ത്യക്കു തുടക്കം മുതല്‍ മോശം ദിനമായിരുന്നു. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യക്കു തങ്ങളുടെ എ ക്ലാസ് പ്രകടനം പുറത്തെടുക്കാനായില്ല. മറുഭാഗത്ത് ബാബര്‍ ആസമിന്റെ കീഴില്‍ ആദ്യമായി ലോകകപ്പ് കളിച്ച പാകിസ്താന്‍…

Read More

ഇന്ത്യ x പാക്- ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ കാത്ത് ലോകം

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് ലോകം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ത്രില്ലര്‍. വിരാട് കോലിയുടെ ഇന്ത്യയും ബാബര്‍ ആസമിന്റെ പാകിസ്താനും കൊമ്പുകോര്‍ക്കുമ്പോള്‍ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ടി20 ലോകകപ്പില്‍ നേരത്തേ അഞ്ചു തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കായിരുന്നു. കൂടാതെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കീഴടക്കാന്‍ പാക് പടയ്ക്കായിട്ടില്ല. ഏഴു തവണയാണ് ഇരുടീമുകളും നേരത്തേ മാറ്റുരച്ചിട്ടുള്ളളത്….

Read More