ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശ് 84 റൺസിന് ഓൾ ഔട്ട്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. നോർജെയും റബാദയും ചേർന്നാണ് ബംഗ്ലാ നിരയെ കടപുഴക്കിയത്.
വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു ബംഗ്ലാദേശിന്റെ കൂട്ടത്തകർച്ച. 12 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ട അവർ 5ന് 34 റൺസ് എന്ന നലിയിലേക്കും 8ന് 77 എന്ന നിലയിലേക്കും ഒടുവിൽ 84 റൺസിന് ഓൾ ഔട്ടാകുകയുമായിരുന്നു.