ആലപ്പുഴയിൽ സ്‌കൂൾ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ചതായി പരാതി

ആലപ്പുഴയിൽ സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ഒരു സംഘം പീഡിപ്പിച്ചതായി പരാതി. എടത്വ മുട്ടാറിലാണ് സംഭവം. 15 വയസ്സുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളിൽ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്ന വഴിയിൽ ഏതാനും പേർ ചേർന്ന് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ജില്ലാ പോലീസ് മേധാവി അടക്കം സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.