ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി.ആർ. ശ്രീജേഷും ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ചേത്രി, മിതാലി രാജ്, നീരജ് ചോപ്ര എന്നിവരുൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌ന നൽകാൻ ശുപാർശ. മുൻ ബോക്‌സിങ് താരം കെ.സി ലേഖയെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്‌കാരത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ അവാർഡിന് ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം അർജുന പുരസ്‌കാരത്തിനായി 35 കായികതാരങ്ങളെയാണ് വിവിധ അസോസിയേഷനുകൾ ശുപാർശ ചെയ്തത്. ഒളിമ്പിക്‌സിൽ ഏറെ കാലത്തിന് ശേഷം വെങ്കലമെഡൽ നേടിയ ടീമിൽ പി.ആർ. ശ്രീജേഷ് അംഗമായിരുന്നു.