ഇന്ത്യന്‍ കളിപ്രേമികളില്‍ ധോണിക്കും കോഹ്‍ലിക്കുമുള്ള അത്രയും ആരാധകവൃദ്ധം മറ്റ് താരങ്ങള്‍ക്കുണ്ടോ എന്നത് സംശയമാണ്. ഇരുവരും ഒരുമിച്ച് കളിക്കുമ്പോഴും എതിര്‍ചേരിയില്‍ വരുമ്പോഴുമെല്ലാം ആവോളം ഫാന്‍ഫൈറ്റുകള്‍ നടക്കാറുണ്ട്. ഇപ്പോള്‍ ഐ.പി.എല്‍ പൂരം തുടങ്ങിയതുമുതല്‍ വീണ്ടും ഫാന്‍ഫൈറ്റുകള്‍ സജീവമാണ്. എന്നാല്‍ അതിനിടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍നായകന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സിന്‍റെയും നിലവിലെ നായകനായ കോഹ്‍ലിയുടെ ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്സിന്‍റെയും മത്സരമായിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരട്ടി ആവേശത്തിലാകുന്ന ക്രിക്കറ്റ് പ്രേമികളെ കണ്ണും മനസ്സും നിറച്ച കാഴ്ചയായിരുന്നു അത്. മണല്‍ക്കാറ്റിനെത്തുടര്‍ന്ന് ടോസ് പത്ത് മിനുട്ടോളം വൈകിയ സമയത്തായിരുന്നു സംഭവം.