തൃശൂർ: കോവിഡ് ബാധിച്ച് അഞ്ചു വയസുകാരൻ മരിച്ചു. കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക് താമസിക്കുന്ന വരടിയം സ്വദേശി മാടച്ചിപാറ ഷാജിയുടെയും കവിതയുടെയും മകന് സായ്റാം (5 ) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യു കെ ജി വിദ്യാർഥിയായ സായ് റാം മരിച്ചത്.
കാരമുക്ക് എസ്. എന്‍. ജി. എസ് ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ യു. കെ. ജി വിദ്യാര്‍ഥിയായിരുന്നു സായ് റാം. കോവിഡ് ബാധിച്ച കുട്ടിയെ ആദ്യം കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാജിയുടെ ഭാര്യ കവിതയും രണ്ട് മക്കളും കാഞ്ഞാണിയിലെ വാല പറമ്ബില്‍ കവിതയുടെ വീട്ടിലായിരുന്നു താമസം. വീട്ടിലെ മറ്റെല്ലാവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ സായ് റാമിന്റെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.