10 മിനിറ്റിനുള്ളില്‍ ഒന്നര ലിറ്റര്‍ കൊക്കോക്കോള കുടിച്ചു; 22കാരന് ദാരുണാന്ത്യം
ബെയ്ജിങ് : ചൈനയിലെ ബെയ്ജിങില്‍ വെറും പത്തുമിനിറ്റിനുള്ളില്‍ ഒന്നര ലിറ്ററിന്റെ കൊക്കോകോള ബോട്ടില്‍ കുടിച്ചു തീര്‍ത്ത ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം. കൊക്ക കോള കുടിച്ചതിനെ തുടര്‍ന്ന് വയറ്റില്‍ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ടുകൊണ്ടാണ് യുവാവ് മരണപ്പെട്ടതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം കൊക്കോകോള കുടിച്ചതുകൊണ്ട് ശരീരത്തില്‍ ഗ്യാസ് നിറഞ്ഞതിനാല്‍ കരളിന് വേണ്ട ഓക്‌സിജന്‍ കിട്ടാതെ യുവാവ് മരണപ്പെട്ടു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോള കുടിച്ച് ആറുമണിക്കൂറിനു ശേഷം അസഹ്യമായ വയറുവേദനയുമായി ആശുപത്രിയില്‍ ചെന്ന യുവാവിനെ ഡോക്ടര്‍മാര്‍ക്ക്…