നെൻമേനി: പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ നൂറ്റി അഞ്ചാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി പുഷ്പാർച്ചന സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ബി.ജെ.പി ജില്ല സെക്രട്ടറി അഖിൽ പ്രേം .സി ഉദ്ഘാടനം ചെയ്തു. സ്മൃതി കേരം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈ നടീലും നടന്നു. കെ.ബി മദൻലാൽ മുഖ്യ പ്രഭാഷണം നടത്തി. സി.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുരുക്കൾ, സത്യൻ എം.കെ, സുധർശൻ കെ.എസ് തുടങ്ങിയവർ സംസാരിച്ചു.